Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrive At

Thiruvananthapuram

ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​സ്ഥാ​ന​ത്തെ​ത്തി മ​ന്ത്രി​മാ​രാ​യ മു​ര​ളീ​ധ​ര​നും സി.​പി. ജോ​ണും

തി​രു​വ​ന​ന്ത​പു​രം: ഫി​ഷ​റീ​സ് മ​ന്ത്രി വി​ഷ​യ​ത്തി​ൽ ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​സ്ഥാ​ന​ത്തെ​ത്തി മ​ന്ത്രി​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​നും സി.​പി ജോ​ണും.

ഇ​ന്ന​ലെ വൈ​കു​ന്ന​ര​ത്തോ​ടെ വെ​ള്ള​യ​ന്പ​ലം ബി​ഷ​പ്സ് ഹൗ​സി​ലെ​ത്തി​യ മ​ന്ത്രി​മാ​ർ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ, സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ്, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര എ​ന്നി​വ രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​തി​രൂ​പ​ത അ​ൽ​മാ​യ ശു​ശ്രൂ​ഷ ഡ​യ​റ​ക്ട​ർ ഫാ. ​ബീ​ഡ് മ​നോ​ജ് അ​മാ​ദോ, ചാ​ൻ​സ​ല​ർ ഫാ. ​ജോ​സ്ജി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. പ​തി​വു സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​തെ​ന്നു കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു. ഇ​ത് ത​ന്‍റെ നി​യോ​ജ​ക മ​ണ്ഡ​ല​മാ​ണ്. എം​പി​യാ​യി​രി​ക്കു​ന്പോ​ഴും എം​എ​ൽ​എ ആ​യി​രി​ക്കു​ന്പോ​ഴും താ​ൻ ഇ​വി​ടു​ത്തെ സ്ഥി​രം സ​ന്ദ​ർ​ശ​ക​നാ​ണ്.

ജി​ല്ല​യി​ലെ ര​ണ്ടു മ​ന്ത്രി​മാ​രാ​ണ് ഞ​ങ്ങ​ൾ ര​ണ്ടു പേ​രും. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ കാ​ര്യം ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​മാ​യി സ​ഭാ നേ​തൃ​ത്വം ച​ർ​ച്ച ചെ​യ്ത​താ​ണ്. മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ൽ യു​ഡി​എ​ഫ് എ​ല്ലാ കാ​ര്യ​ങ്ങ​ളും നോ​ക്കി​യി​ട്ടു​ണ്ട്. ചി​ല​പ്പോ​ൾ ചി​ല കാ​ര്യ​ങ്ങ​ൾ വി​ട്ടു​പോ​യി എ​ന്നു​വ​രാം. അ​തൊ​ക്കെ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം ക​ട​ലി​നെ അ​റി​യു​ന്ന ആ​ൾ ഫി​ഷ​റീ​സ് മ​ന്ത്രി​യാ​ക​ണ​മെ​ന്ന മു​ൻ നി​ല​പാ​ടു ത​ന്നെ​യാ​ണ് സ​ഭ​യ്ക്കു​ള്ള​തെ​ന്ന് മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര പ്ര​തി​ക​രി​ച്ചു.

മ​ന്ത്രി​സ​ഭ​യി​ൽ ല​ത്തീ​ൻ സ​ഭ​യ്ക്ക് മ​തി​യാ​യ പ്രാ​തി​നി​ധ്യ​മി​ല്ലെ​ന്ന വി​മ​ർ​ശ​നം നേ​ര​ത്തേ ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു ശേ​ഷം വെ​ള്ള​യ​ന്പ​ല​ത്തെ ബി​ഷ​പ്സ് ഹൗ​സി​ലെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് മ​ന്ത്രി​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​നും, സി.​പി ജോ​ണും ഇ​ന്ന​ലെ സ​ഭാ ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.

മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലും സ​ഭ ത​ങ്ങ​ളു​ടെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മു​ത​ല​പ്പൊ​ഴി​യി​ലെ വി​ഷ​യ​ങ്ങ​ളി​ല​ട​ക്കം അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്നും തീ​ര​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​റി​യു​ന്ന ഒ​രാ​ൾ മ​ന്ത്രി​യാ​കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​റി​യി​ച്ചു.

Latest News

Corehub Up